പാരുഷ്യമേറുന്ന വാക്കുകളൊന്നുമേ
എന്നുടെനാവില്‍ വരാതെയിരിക്കുവാന്‍
കാരുണ്യമേറുന്ന നിന്നോടിതുമാത്രം
എന്നുടെപ്രാര്‍ത്ഥന!ശ്രീഗുരോചിന്മയ!
Monday, July 27, 2009
Friday, July 24, 2009
ഉദകക്രിയ
മനസ്സെന്ന നദി-
ചിന്തകളാകുന്ന വെള്ളം-
ബുദ്ധിയാകുന്ന കരകള്‍-
ചിന്തകളാകുന്ന വെള്ളം-
ബുദ്ധിയാകുന്ന കരകള്‍-
ജീവനെന്ന ഞാന്‍,ബുദ്ധിയാകുന്ന കരയില്‍ നിന്ന്,മനസ്സാകുന്ന നദിയിലിറങ്ങി,ചിന്തകളാകുന്ന വെള്ളംകൊണ്ട്,പൂജ്യഗുരുദേവന്റെ കാര്‍മ്മികത്വത്തില്‍,എന്റെ വാസനകളുടെ ഉദകക്രിയ ചെയ്യുന്നു.
ഗുരുദക്ഷിണ?
ശേഷിച്ച വാസനകളും ആഗ്രഹങ്ങളും സങ്കല്പങ്ങളും ശരീരത്രയമെന്ന വെറ്റിലയില്‍ വെച്ച് പഞ്ചപ്രാണങ്ങളാകുന്ന പാക്കും പുണ്യപാപങ്ങളാകുന്ന നാണയങ്ങളും ചേര്‍ത്ത് അവിടത്തെ പാദങ്ങളില്‍ വെച്ച് സാഷ്ടാംഗപ്രണാമങ്ങള്‍.
Subscribe to:
Posts (Atom)